Nazrani Margam
മൂന്നാം നാൾ ഞായറാഴ്ച്ച
" ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻഇവിടെയില്ല! ഉയർപ്പിക്കപ്പെട്ടു" (ലൂക്കാ 24:5)
ഒറ്റുകാരന്റെ ചുബനത്തിനും കാരമുള്ളു കോർത്ത കനൽക്കിരീടത്തിനും വഴിയിൽ ഏറ്റുവാങ്ങിയ നിന്ദാശരങ്ങൾക്കും അതിദുസ്സഹമായ പീഢനങ്ങൾക്കുമെല്ലാം ഒരന്ത്യമുണ്ട്. അത് മൂന്നാം നാളിലെ ഉയിർപ്പാണ്. ഏവർക്കും നസ്രാണി മാർഗ്ഗത്തിന്റെ
ഉയർപ്പുതിരുന്നാൾ മംഗളങ്ങൾ...!
ഒഴിഞ്ഞ കല്ലറ പ്രത്യാശയുടെ പ്രതീകമാണ്. അത് വാഗ്ദാനം ചെയ്യപ്പെട്ട നിത്യതയുടെ ഓർമ്മിപ്പിക്കൽ കൂടെയാണ്. മരണത്തിലൂടെ ഉറ്റവരെ വേർപിരിയുമ്പോൾ ഇനി നിത്യതയിൽ കണ്ടുമുട്ടാമെന്ന ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ ഈ പുനരുത്ഥാനം തന്നെ. ക്രൂശിക്കപ്പെടുമ്പോൾ ഉത്ഥിതന്നിൽ പ്രതീക്ഷയർപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് ഈസ്റ്റർ നല്കുന്നത്. സത്യത്തിന്റെ, നന്മയുടെ ഉയർത്തെഴുന്നേൽപ്പ് വൈകിലെന്ന പ്രത്യാശയാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
ഈസ്റ്റർ സമാധാനത്തിന്റെ തിരുനാൾ കൂടിയാണ്.ഉയർത്തെഴുന്നേറ്റ മിശിഹായുടെ യഥാർഥവും ശാശ്വതവുമായ സമാധാനം നമ്മുക്ക് സമ്മാനിക്കപ്പെട്ട വലിയ ദിനമാണ് ഉയർപ്പുദിനം. സുവിശേഷത്തിന്റെ ആണിക്കല്ല് മിശിഹായുടെ പുനരുത്ഥാനമാണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ അർത്ഥവും ലക്ഷവും ഈ പുനരുത്ഥാനംതന്നെ. അതായത്, ഏത് സങ്കടക്കടലിലും പ്രത്യാശയുടെ ഒരു മുനമ്പ് നിലനില്ക്കുന്നുവെന്ന്. ഏത് കഠിനവേദനയിലും പ്രതീക്ഷകളെല്ലാമസ്തമിച്ച സന്ദർഭങ്ങളിലും ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന്. ഈ പ്രത്യാശയുടെ പുതുക്കലാണ് ഓരോ ഉയർപ്പുതിരുനാളും.
മൂന്നാം നാൾ മ്രത്യുവിന്റെമേൽ വിജയം വരിച്ച് ഉയർത്തെഴുന്നേല്ക്കുമെന്നു വാഗ്ദാനം ചെയ്തവനിൽ വിശ്വാസമർപ്പിക്കാതെ കദനഭാരത്താൽ മനമിടറി നിരാശയുടെ തുരുത്തിലേക്ക്, എമ്മാവൂസിലേക്ക് ഇപ്പോഴും വ്രതാ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണോ നാം? മരണത്തിന്റെ കൊടിപ്പടം താഴ്തി മനുഷ്യകുലത്തിന്റെ സകലപാപങ്ങളും പോക്കി അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു. അതിനാൽ വരും, പ്രത്യാശയുടെ ജറുസലേമിലേയ്ക്കു മടങ്ങാം. ഉത്ഥിതനെ പ്രഘോഷിക്കാം.
നമ്മുടെ ഹൃദയങ്ങളുടെ അടച്ചിട്ടിരിക്കുന്ന പാപത്തിന്റെ കല്ലുകളെ നീക്കി ഉത്ഥിതന്റെ പ്രകാശത്തിലേയ്ക്കു കടന്നുവരാൻ കഴിയട്ടെ. അതിനായി വചനം നമ്മുടെ കണ്ണ് തുറക്കട്ടെ....!

മുൾക്കിരീടമണിഞ്ഞ മൗനം
കൊല്ലാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻപിൽ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു. (ഏശയ്യാ 53:7)
ക്രൂശിതന്റെ മൗനം വിധിവാചകം കേട്ട ഒരു കുറ്റവാളിയുടെ നിരാശയും വിദ്വേഷവും നിറഞ്ഞ ക്ഷുഭിതമാനമായിരുന്നില്ല. അത് സ്നേഹത്തിന്റെയും ക്ഷമയുടെയും മഹാകാരുണ്യത്തിന്റെയും മാനമായിരുന്നു. ആ മാനത്തിന്റെ അർത്ഥതലങ്ങൾ ഈ നോമ്പുകാലത്തിൽ നമ്മുടെ ധ്യാനവിഷയമാകേണ്ടതുണ്ട്. രുചിഭേദങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ നാവിനെ ബന്ധിച്ചിടുന്ന ഒരു തടവുകാലം മാത്രമാകാതിരിക്കട്ടെ നമ്മുടെ നോമ്പനുഷ്ഠാനം.
പ്രാർത്ഥനയും ഉപവാസവും ഒന്നിച്ചു പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നിൽ നിന്ന് വേർപെടുത്താൻ സാധ്യമല്ലെന്നും സുറിയാനി സഭാപിതാവായ മാർ അപ്രേം പറയുന്നു. കാനായിൽ വെള്ളം വിഞ്ഞാക്കിയവൻ കല്ലുകളെ അപ്പമാക്കിയില്ല. അങ്ങനെ ഉപവാസത്തിന്റെ ശക്തിയും പ്രാധാന്യവും മിശിഹാ കാണിച്ചു തന്നു. പാപത്തിന്റെ ഫലമായി അത്മാവിനെ ബാധിച്ച രോഗങ്ങൾ നോമ്പും ഉപവാസവും വഴി മാറുന്നു. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കുന്നമെന്നും നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും യഥാർത്ഥ ഉപവാസം വലിയൊരു നിധി തന്നെയാണെന്നും അപ്രേം പിതാവ് വെളിവാക്കുന്നുണ്ട്. നോമ്പിന്റെ തലേന്ന് പേത്തുർത്ത ആചരിക്കുന്നു. തിരിഞ്ഞുനോട്ടം എന്നാണ് ഈ സുറിയാനി വാക്കിന്റെ അർത്ഥം. ഭൗതികതയുടെ എല്ലാ ഉത്സവങ്ങളോടും വിട പറഞ്ഞുകൊണ്ട് അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും വലിയ അനുഭവത്തിലേയ്ക്കുള്ള കടന്നുവരവാണ് നോമ്പ് .
വിശുദ്ധിയും ചൈതന്യവും നിറഞ്ഞ നല്ല ഒരു നോമ്പനുഭവം നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ. ആരാധനക്രമത്തിലധിഷ്ഠിതമായ ഒരു നോമ്പാചരണത്തിലൂടെ നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കാം. ഏവർക്കും അനുഗ്രഹദായകമായ ഒരു നോമ്പുകാലം ആശംസിക്കുന്നു.
Subscribe to:
Posts (Atom)