നസ്രാണി മാർഗ്ഗം

തരകനാട്ടു കുന്നിൻ മുകളിൽ പൗരസ്ത്യ ദൈവശാസ്ത്രത്തിലധിഷ്ടിതമായ ദൈവാലയത്തോടൊപ്പം വളർന്നുവന്ന കൂട്ടായ്മയാണ് ' ഫെയ്ത്ത് & സർവ്വീസ് '.
          രണ്ടര വർഷത്തെ തുടർച്ചയായ പ്രാർത്ഥനകളുടെയും പഠനങ്ങളുടെയും ഫലമായി സീറോ മലബാർ സഭയുടെ നല്ലതണ്ണിയിലുള്ളമാർത്തോമ്മാശ്ലീഹാദയറായുടെ  അസ്സോസിയേറ്റ് ആയി ഈ കൂട്ടായ്മയ്ക്ക് അംഗീകാരം ലഭിച്ച വിവരം സ്നേഹപൂർവ്വം അറിയിച്ചു കൊള്ളുന്നു.
     
       ഇന്ന് ഇതൊരു സംഘടനയെക്കാളുപരി യഥാർത്ഥ മാർത്തോമ്മാ നസ്രാണി ജീവിത ശൈലി എന്താണെന്നുള്ള തിരിച്ചറിവുകളുടെ വെളിച്ചത്തിൽ വിളംബരങ്ങളും കെട്ടുകാഴ്ചകളും തീർത്തും ഒഴിവാക്കികൊണ്ട് മാർത്തോമ്മാ മാർഗ്ഗം പിന്തുടരാനാഗ്രഹിക്കുന്ന ഒരു കൂട്ടം വിശ്വാസികളുടെ സ്നേഹകൂട്ടായ്മയാണ്. ഈ ഉദ്ദേശലക്ഷ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിന്നുയോജ്യമായ ഒരു പേര് എന്ന നിലയിലാണ്  ഈ കൂട്ടായ്മയ്ക്ക് ' നസ്രാണി മാർഗ്ഗം ' എന്ന പുതിയ പേര് സ്വീകരിക്കാൻ‌ ഞങ്ങൾ തീരുമാനിച്ചത്.
      മിശിഹാനാഥനുവേണ്ടി വേദനയും നിന്ദനവും കഷ്sതകളും അനുഭവിക്കാനും അവനുവേണ്ടി സ്വയം ഒരു ബലിയാകുവാനും നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ വിശ്വാസപൈതൃകം വരും തലമുറകൾക്ക് അതിൻ്റെ എല്ലാ തനിമയോടും കൂടി പകർന്നു നല്കാനും ആഗ്രഹിക്കുന്ന എല്ലാവരെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.