◽ മാർത്തോമാശ്ലീഹാ ദയറാ ◽ ദയറാ ജീവിതശൈലിയും സന്യാസസമൂഹങ്ങളും തമ്മിലുള്ള വിത്യാസം ◽ മാർത്തോമാശ്ലീഹാ ദയറാ ഇന്നലകളിൽ... ഇനി മുതൽ...

മാർത്തോമാശ്ലീഹാ ദയറാ_നല്ലതണ്ണി

പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോമലബാർ സഭയിൽ പുരുഷന്മാർക്കു വേണ്ടി ഇദംപ്രഥമായി സ്ഥാപിതമായ ആശ്രമമാണിത്. സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി മുകളിൽ അറബിക്കടലിനഭിമുഖമായി ഉയർന്നുനില്ക്കുന്ന ഈ ആശ്രമത്തിൻ്റെ പശ്ചാത്തലം ഏകാന്തതയ്ക്കും ഏകാഗ്രതയ്ക്കും പഠനത്തിനും പ്രാർത്ഥനയ്ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. സസ്യഭക്ഷണമാണ് ആശ്രമത്തിലേത്. കാഞ്ഞിരപ്പള്ളി രൂപതയിലെ നല്ലതണ്ണിയിലാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു വട്ടക്കുഴിയുടെ ഔദ്യോഗിക അംഗീകാരത്തോടെ ബഹു. ഡോ. കൂടപ്പുഴ സേവ്യർ അച്ചൻ ആരംഭിച്ചതാണ് ഈ ആശ്രമം. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ തനിമയാർന്ന ആദ്ധ്യാത്മിക പൈതൃകം വളർത്തുകയാണ് ഈ ആശ്രമപ്രസ്ഥാനത്തിൻ്റെ ഏക ലക്ഷ്യം.

ദയറാ ജീവിത ശൈലിയും മറ്റ് സന്യാസ ജീവിതശൈലിയും തമ്മിലുള്ള വിത്യാസം


പ്രധാനമായും രണ്ട് വ്യത്യാസങ്ങളാണ് ഉള്ളത്

1) കാനോൻ നിയമം 

2) സവിശേഷത ( Charism)

1) കാനോൻ നിയമം

ദയറാ, പൗരസ്ത്യ കാനോൻ നിയമസംഹിതയിലെ 433 മുതൽ 503 വരെയും മറ്റ് സന്യാസ സമൂഹങ്ങൾ(ഉദാ: ബാനഡിക്റ്റ് ആശ്രമം) Order and Congregations ന്റെ 504 മുതൽ 553 വരെയുമുള്ള കാനോൻ നിയമങ്ങളാണ് പിന്തുടരുക

ഇവ രണ്ടും രണ്ട് അധ്യായങ്ങളാണ്.

2) സവിശേഷത ( Charism)

ദയറാ ജീവിതശൈലി ജറുസലേമിലെ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ജീവിത രീതിയുടെ പിന്തുടർച്ചയാണ്.

വ്യക്തമായി പറഞ്ഞാൽ ഏതെങ്കിലും ഒരു വിശുദ്ധന്റെ ജീവിതശൈലിയുടെ പിന്തുടർച്ചയോ അതുമല്ലെങ്കിൽ സ്ഥാപകന്റെ  ദർശനങ്ങളോ അല്ല അംഗങ്ങൾ പിന്തുടരുന്നത് മറിച്ച് സഭയുടെ കാഴ്ച്ചപാടുകളാണ്.

അതിനാൽ പൗരസ്ത്യ കാനാൻ നിയമ സംഹിതയിൽ 'monks and other religious' എന്നാണ് ദയറാ പറയപെടുക.

എന്നാൽ മറ്റ് സന്യാസസമൂഹങ്ങൾ ഏതെങ്കിലും വിശുദ്ധന്റെ ജീവിതശൈലിയുടെ പിന്തുടർച്ചയോ അതുമല്ലെങ്കിൽ സ്ഥാപകന്റെ  ദർശനങ്ങളോ ആണ്  പിന്തുടരുന്നത്. 

ഉദാ: OSB - Order of Saint Benedict

ഇപ്രകാരമുള്ളവർ Order, Institute, Congregations എന്നൊക്കെ അറിയപെടുന്നു. 

മാർത്തോമാശ്ലീഹാ ദയറാ ഇന്നലകളിൽ... ഇനിമുതൽ... 

മാർത്തോമാ ശ്ലീഹാ ദയറാ ഇതുവരെ സഭയുടെ അംഗീകാരമുള്ള ഒരു സമൂഹം മാത്രമായിരുന്നു. മെത്രാന്റെ അംഗീകാരത്തോടെ തന്നെ!

എന്നാൽ ഇനി മുതൽ 'Sui Iris' കല്പന പ്രകാരം ഇ ദയറാ സ്വയാധികാരമുള്ള ദയറായായി ഉയർത്തപെട്ടിരിക്കുന്നു.

ഇപ്രകാരം സീറോ മലബാർ സഭയിൽ പുരുഷൻമാർക്കായി ഉയർത്തപെടുന്ന ആദ്യത്തെ ദയറായാണ് മാർത്തോമാ ശ്ലീഹാ ദയറാ. 

മാർത്തോമാസഹോദരികളുടെ കുറുമ്പനാടതുള്ള സ്ത്രീകൾക്കായുള്ള ദയറാ ഇതുപോലെ സ്വയാധികാരമുള്ള മറ്റൊരു ദയറായാണ്.

- നസ്രാണി മാർഗ്ഗം (മാർത്തോമാശ്ലീഹാ ദയറാ അസോസിയേറ്റ് അംഗങ്ങൾ)