ഓർമ്മയിലെ ദനഹാ
ഈശോയുടെ മാമോദീസായും പരിശുദ്ധ ത്രീത്വത്തിന്റെ വെളിപ്പെടുത്തലും അനുസ്മരിക്കുന്ന ദിനമാണ് ദനഹാ. ദനഹാ എന്ന വാക്കിന്റെ അർത്ഥം ഉദയമെന്നാണ്. ജനുവരി 05 വൈകുന്നേരം 06 മണിക്ക് റംശാ നമസ്കാരത്തോടെ ഈ തിരുനാൾ സഭയിൽ ആചരിക്കുന്നു. ഉയിർപ്പു തിരുനാൾ കഴിഞ്ഞാൽ പൗരസ്ത്യ സഭകളുടെ ഏറ്റവും വലിയ തിരുനാളാണ് ദനഹാ.
ദനഹാ സമുചിതമായി ആചരിക്കാം
▫️വൈദികൻ/ഗൃഹനാഥൻ ദനഹാ തിരുനാളിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള സന്ദേശം നൽകുന്നു.
▫️വൈദികൻ/ കുടുംബനാഥന്റെ നേതൃത്വത്തിൽ ആഘോഷപൂർവ്വകമായ റംശാ നമസ്കാരം ഇടവക/ ഭവനങ്ങളിൽ അർപ്പിക്കുന്നു.
▫️ദനഹാ തിരുനാളിന്റെ നമസ്കാരങ്ങൾ ലഭ്യമാകുവാൻ ദനഹാ സർവ്വീസസ് പബ്ലിഷ് ചെയ്ത് നമസ്കാര പുസ്തകങ്ങൾ വാങ്ങുകയോ www.nazaranimargam.blogspot.com സന്ദർശിക്കുകയോ ചെയ്യുക.
▫️പിണ്ടികുത്തി തിരുന്നാൾ റംശായോടു ചേർത്താണ് നടത്തുന്നത്. ഓനീസാ ദ്വാസാലിഖേ (രാജഗീതം) കഴിഞ്ഞശേഷം തിരുന്നാളിന്റെ പ്രത്യേക ക്രമം കൊടുത്തിരിക്കുന്നത് അനുവർത്തിക്കുക.
▫️റംശാ നമസ്കാരത്തിലെ രാജകീയ ഗീതത്തിന്റെ (ഓനീസാ ദ്വാസാലിഖേ) സമയം വൈദികൻ പ്രദിക്ഷിണമായി പള്ളിയിലെ കിടാവിളക്കിൽ നിന്നും തിരിതെളിച്ച് ഒരുക്കിയിരിക്കുന്ന പിണ്ടിയിലെ ആദ്യത്തെ 03 തിരി തെളിക്കുന്നു.
▫️തുടർന്ന് ദൈവജനം പിണ്ടിയിലെ ഒരുക്കിയിട്ടുള്ള മറ്റു ചിരാതുകളും, ദീപങ്ങളും തെളിക്കുന്നു.
▫️തത്സമയം ഏല്പയ്യാ (ദൈവം പ്രകാശമാണ്) എന്ന അർത്ഥം വരുന്ന ഗാനം ആലപിക്കുന്നു. റംശാ നമസ്കാരം തുടരുന്നു.
▫️നമസ്കാരത്തിനുശേഷം കാർമ്മികന്റെ കൈസ്ലീവാ ചുംബിച്ച് വിശ്വാസികൾ ഭവനത്തിലേക്ക് മടങ്ങുന്നു.
▫️അന്നേദിവസം നസ്രാണി കലാരൂപങ്ങൾ അവതരിപ്പിക്കുന്നത് ഉചിതമാണ്.
പിണ്ടികുത്തിതിരുനാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
▫️ജനുവരി 05-ാം തീയതി റംശായ്ക്ക് മുമ്പായി തന്നെ വാഴപ്പിണ്ടി, ചിരാത്, പച്ച ഈർക്കലി, എണ്ണ, തുണിതിരി, സ്ലീവാ, മെഴുകുതിരി, തീപ്പെട്ടി എന്നിവ കരുതേണ്ടതാണ്.
▫️ഏകദേശം 05 അടിയോളം നീളമുള്ള വാഴപ്പിണ്ടി അതിന്റെ പുറംപോളകൾ നീക്കി ഭംഗിയാക്കിയശേഷം ദൈവാലയത്തിന്റെ/വീടിന്റെ മുറ്റത്ത് നന്നായി ഉറപ്പിച്ചു നാട്ടുക. (കുഴിയെടുക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ വലിയ പാത്രത്തിൽ പിണ്ടി കുത്തിയശേഷം കല്ലുകൾ വച്ച് ഉറപ്പിക്കാവുന്നതുമാണ്. ( പാത്രം വെള്ളതുണി കൊണ്ട് മറക്കുന്നത് ഉചിതമായിരിക്കും)
▫️പിണ്ടിയിൽ പച്ച ഈർക്കിലി വളച്ച് കുത്തി അതിൽ മൺചിരാതുകൾ വയ്ക്കുവാൻ തക്കവണ്ണം ഒരുക്കുക.
▫️മൺചിരാതുകളിൽ തുണിതിരി എണ്ണയൊഴിച്ച് സജ്ജീകരിക്കുക.
▫️പിണ്ടിയുടെ മുകളിൽ മാർത്തോമ്മാ സ്ലീവാ സ്ഥാപിക്കണം. സ്ലീവാ പിണ്ടി യിൽ ഉറച്ചിരിക്കുന്നതിനായി പിണ്ടിയുടെ മുകൾഭാഗം മുറിച്ച് ക്രമീകരിക്കുന്നതും ഏറെ ഉചിതമാണ്.
▫️സ്ലീവായുടെ ചുറ്റിലും മൂന്ന് തിരികൾ കാർമ്മികന് കത്തിക്കുവാനായി ക്രമീകരിച്ചിരിക്കണം.
▫️മൺചിരാതുകൾ കൊണ്ടോ തിരികൾ കൊണ്ടോ ദൈവാലയത്തിന്റെയും വീടുകളുടെയും പരിസരം ഉചിതമായി അലങ്കരിക്കണം.
▫️വൈദ്യുതി ഉപയോഗം കഴിവതും കുറച്ച് പരിസ്ഥിതി സൗഹൃദപരമായിരിക്കണം അലങ്കാരങ്ങൾ.
▫️പ്രദക്ഷിണത്തിന് സമൂഹത്തിന് വഹിക്കുവാനുള്ള തിരികളും, റംശാ നമസ്കാരത്തിനുള്ള ധൂപവും നേരത്തെ ക്രമീകരിക്കണം.
▫️സാധിക്കുന്നവരെല്ലാം പള്ളികളിലെ ആഘോഷത്തിൽ പങ്കുചേരുന്നു. പള്ളിയിലെ കർമ്മങ്ങൾ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കുടുംബനാഥൻ പ്രാർത്ഥനാമുറിയിലെ കെടാവിളക്കിൽ നിന്നും ദീപം പകർന്ന് കുടുംബാംഗങ്ങളോടൊപ്പം വീടുകളിൽ ഒരുക്കിയിരിക്കുന്ന ദീപങ്ങൾ തെളിക്കുന്നു.
ഇടവക/രൂപതാ തലത്തിൽ 'ഓർമ്മയിലെ ദനഹാ'
▫️വിശ്വാസ പരിശീലന ക്ലാസ്സുകൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ദൈവാലയങ്ങളിൽ പിണ്ടികുത്തി ദീപം തെളിച്ച് പള്ളികൾ കൂടുതൽ പ്രകാശപൂരിതമാക്കാം.
▫️ ഏറ്റവും നന്നായി ആചരിക്കുന്ന വിശ്വാസപരിശീലന ക്ലാസ്സുകൾക്കും, സംഘടനകൾക്കും ഇടവക തലത്തിൽ സമ്മാനങ്ങൾ നൽകുന്നത് കൂടുതൽ പ്രശംസനീയമാണ്.
▫️രൂപതാ തലത്തിൽ ഏറ്റവും മനോഹരമായി വീടുകൾ, സ്ഥാപനങ്ങൾ, പള്ളികൾ എന്നിവ അലങ്കരിക്കുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നാണ്.
▫️രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുള്ളവർ ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 2022 ജനുവരി 04 തിങ്കൾ
+91 94967 17475 (ബ്രദർ. ജസ്റ്റിൻ)
+91 62821 89110 (ആൽബിൻ തടത്തേൽ)
+91 99860 40693 (അന്തോണിച്ചൻ കൂടപ്പുഴ)
▫️നിങ്ങൾ ആചരിച്ച പങ്കെടുത്ത ദനഹാത്തിരുനാളിനെക്കുറിച്ച് അന്നേദിവസം ഓർമയിൽ നിന്നും നിങ്ങൾക്കുണ്ടായ ബോധ്യങ്ങൾ, അനുഭവങ്ങൾ ഒരു പേജിൽ കവിയാതെ ഞങ്ങൾക്ക് എഴുതി അയയ്ക്കുക. മികച്ച ലേഖനങ്ങൾക്ക് രൂപതാതലത്തിൽ സമ്മാനങ്ങൾ. ലേഖനങ്ങൾ അയക്കേണ്ട അവസാന തീയതി 2022 ജനുവരി 09.
അയക്കേണ്ട വിലാസം
suvarakpy@gmail.com, nazaranimargam@gmail.com
ദനഹാത്തിരുനാളിന്റെ സന്ദേശം കേൾക്കുവാൻ QR Code സ്കാൻ ചെയ്യുക.
ലോകത്തിന്റെ പ്രകാശമായ ഈശോയുടെ ദനഹാത്തിരുനാളിൽ നമ്മുടെ മനവും ഹൃദയവും വീടുകളും സ്ഥാപനങ്ങളും പള്ളിയും പ്രകാശിതമാക്കുക യുക്തമാണ്.
A project of,
SUVARA (The department of catechesim), Eparchy of Kanjirapally & Nazrani Margam Global Koinonia (A living community that practice Mar Thoma Nazrani Tradition which is recognised by Mar Thoma Sleeha Dayara as its Associate members)