ക്വാറെൻ്റൈൻ എന്നാൽ എന്ത്?

Posted by Nazrani Margam on 03:51:00
മാർത്തോമാ നസ്രാണികളുടെ ഏറ്റവും ചരിത്രപ്രധാന്യമുള്ള ഗ്രന്ഥവും മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ ഗ്രന്ഥവും, ഇന്ത്യൻ ദേശീയതയുടെ പിതാവുമായ പാറേമാക്കൽ തോമാകത്തനാർ 250 വർഷങ്ങൾക്കു മുമ്പ് എഴുതിയ “വർത്തമാന പുസ്തക “ത്തിൽ ഇതു വിശദമായി വിവരിക്കുന്നുണ്ട്. ഇതിലെ വിവരണം ഇപ്രകാരമാണ്.

“ക്വാറെൻ്റൈൻ എന്നാൽ എന്ത്? നമ്മുടെ ജനങ്ങളുടെ അറിവിനായിട്ട് അതിവിടെ പ്രത്യേകം എഴുതാം.അതായത് ജനീവയിലും മറ്റ് യൂറോപ്യന്‍ നഗരങ്ങളിലും തങ്ങളുടെ ജനങ്ങളുടെ ഗുണത്തിനും രക്ഷയ്ക്കും വേണ്ടി നഗരത്തിന് പുറത്ത് തുറമുഖത്തോട് ചേര്‍ത്ത് ലസറെത്ത എന്ന ഒരു മന്ദിരം പണിതീര്‍ത്തിട്ടുണ്ട്.തുര്‍ക്കി നാട്ടില്‍ നിന്നോ പകര്‍ച്ചവ്യാധിയുണ്ടെന്ന് സംശയമുളള മറ്റ് നാടുകളില്‍ നിന്നോ പകര്‍ച്ചവ്യാധി ഉണ്ടാകാമെന്ന സാഹചര്യങ്ങളില്‍ക്കൂടി കടന്നുപോന്ന കപ്പലുകളില്‍നിന്നോ വരുന്ന ആളുകള്‍ ഒരു നിശ്ചിത ദിവസം വരെ നഗരിയില്‍ കടന്നുകൂടാ.പിന്നെ ഈ ദിവസങ്ങള്‍ കഴിയുവോളം തങ്ങളുടെ കപ്പലില്‍ത്തന്നെയോ ലാസറെത്ത എന്ന പേരില്‍ അറിയപ്പെടുന്ന മേല്‍പ്പറഞ്ഞ മന്ദിരത്തിലോ പാര്‍ക്കണം.വിശേഷിച്ചും പകര്‍ച്ചവ്യാധിയുമായി വരുന്ന കപ്പലുകളാണെങ്കില്‍ കുറഞ്ഞത് നാല്‍പത് ദിവസമെങ്കിലും കഴിയുന്നത് വരെ കരയ്ക്കിറങ്ങാതെ പാര്‍ത്തേ മതിയാകു.അതിനാല്‍ ഈ ദിവസങ്ങള്‍ക്കു നാല്‍പത് ദിവസമെന്നര്‍ത്ഥമുളള ക്വാറെൻ്റൈൻ എന്ന നാമധേയം ചൊല്ലിവരുന്നു.”

FOR MORE REFER PAGE NUMBER 159,160